അന്യ പെണ്ണിനോട് whatsapp, facebook പോലോത്ത സോഷ്യൽ മീഡിയയിൽ ചാറ്റ് ചെയ്യുന്നതിന്റെ വിധി എന്താണ് ?

ചോദ്യകർത്താവ്

Jazir

Dec 31, 2018

CODE :Fiq9030

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

സാധാരണ മറ്റു സന്ദർഭങ്ങളിൽ എങ്ങനെയാണോ അന്യ സ്ത്രീയോട് പെരുമാറേണ്ടത് അത് പോലെത്തന്നെയാണ് സോഷ്യൽ മീഡിയയിലും പെരുമാറേണ്ടത്. അന്യ സ്ത്രീയുടെ ശബ്ദം സാധരണ ഗതിയിൽ ഔറത്ത് അല്ല. എന്നാൽ അത് കേട്ടാൽ ഫിത്ന ഭയപ്പെടുകയോ ആനന്ദം അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ അവളുടെ ശബ്ദം, അത് അവൾ ഖുർആൻ ഓതുന്നതാണെങ്കിൽ കൂടി, കേൾക്കൽ ഹറാമാണ് (തുഹ്ഫ, ബുജൈരിമി, ഫത്ഹുൽ മുഈൻ, ഇആനത്ത്). ഈ കാരണം അന്യ സ്ത്രീ പുരഷ ഇടപഴകലുകളിൽ ഉണ്ടാകാം എന്നതിനാലാണ് അവർ തമ്മിൽ ഒറ്റക്കാകുന്ന ഏത് സാഹചര്യവും ഇസ്ലാം നിഷിദ്ധമാക്കിയത്. ഒരു അന്യ സ്ത്രീയും പുരുഷനും ഒറ്റക്ക് ഇമാമും ജമാഅത്തുമായി പടച്ച റബ്ബിന്റെ മുന്നിൽ നിസ്കരിക്കൽ വരേ ഹറാമാണെന്ന് ശറഅ് പറയുന്നുണ്ടെങ്കിൽ (ശറഹുൽ മുഹദ്ദബ്) whatsapp ലും facebook ലും ചാറ്റ് ചെയ്യുന്നതിന്റെ ഹുക്മ് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇക്കാര്യത്തിൽ കുറച്ചു കൂടി വായിക്കാൻ FATWA CODE: Fiq8960  എന്ന ഭാഗം നോക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter