പകരത്തിനു പകരം

09 November, 2019

}
+ -
image

പുണ്യ നബിയും ഇഷ്ട പത്നി സൗദയും ഒരിടത്തു ഇരിക്കുകയായിരുന്നു. അപ്പോഴവിടെക്ക് ഒരു ഭക്ഷ്യ വിഭവവുമായി ആയിഷ ബീവി കടന്നു വന്നു. സൗദ (റ)യെ കണ്ട മാത്രയിൽ ഇതിൽ നിന്ന് വല്ലതും തിന്നണമെന്ന് ആയിഷ (റ )ആവശ്യപ്പെട്ടു. എനിക്ക് വേണ്ടെന്ന് ബീവി പറഞ്ഞു. "പറ്റില്ല വല്ലതും തിന്നേ പറ്റൂ "എന്ന് ആയിഷ ബീവി ശഠിച്ചു. ഇല്ലേൽ ഞാൻ മുഖത്തു തേക്കുമെന്ന് ഭീഷണി ഉയർത്തുകയും ചെയ്തു. എത്ര ആയിട്ടും സൗദ ബീവി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ.... ആയിഷ ബീവി തന്റെ ഭീഷണി പ്രയോഗവത്കരിച്ചു. ഇതെല്ലാം കണ്ടും കേട്ടും പുണ്യ നബി അവർക്കിടയിലുണ്ടായിരുന്നു. ഉടനെ നബി തന്റെ കാൽ മുട്ടുകൾ താഴ്ത്തി വെച്ച് സൗദ ബീവിക്ക്  പ്രതികാരം ചെയ്യാൻ അവസരമൊരുക്കി കൊടുത്ത് ആ 'ചക്കൊളത്തി പോര് 'നന്നായി ആസ്വദിച്ചു. (ഇബ്നു ഇസ്‌ഹാഖ്‌ )