എങ്കിൽ എല്ലാം നിസ്സാരം

30 October, 2019

}
+ -
image

ഉഹ്ദ് യുദ്ധം കൊടുമ്പിരി കൊണ്ട നേരം. പുണ്യ നബിയുടെ നിർദേശം പാലിക്കുന്നതിൽ സ്വഹാബത്തിന് ചെറിയ ഒരു വീഴ്ച്ച സംഭവിച്ചതിനാൽ യുദ്ധത്തിന്റെ ഗതി തന്നെ മാറിമറിഞ്ഞു. ധാരാളം സ്വഹാബ രക്ത സാക്ഷികളായി. നബി വധിക്കപ്പെട്ടു എന്ന തെറ്റായ പ്രചരണം ആകെ പരന്നു. 
ആ സമയത്താണ് ബനൂദീനാർ ഗോത്രത്തിൽ പെട്ട ഒരു സ്ത്രീ രംഗപ്രവേശം ച്യ്തത്. 
അവരുടെ ഭർത്താവും പിതാവും സഹോദരനും ഉഹ്ദിൽ ശഹീദായ വേദനാജനകമായ വിവരം അറിയിക്കപ്പെട്ടപ്പോൾ മഹതിയുടെ പ്രതികരണം റസൂലിന് വല്ലതും പറ്റിയോ എന്നായിരുന്നു. നബിക്കൊന്നും പറ്റിയിട്ടില്ല. അവിടന്ന് സുഖമായിരുന്നു എന്ന് കേട്ടപ്പോൾ എനിക്കൊന്ന് കാണണമെന്ന് മഹതി വാശി പിടിച്ചു. ആ പൂർണ ചന്ദ്രനെ കൺകുളിർക്കെ കണ്ടപ്പോൾ ആ  വനിതാ  രത്‌നം മൊഴിഞ്ഞു :: ''അങ്ങ് സുരക്ഷിതനായിരിക്കുമ്പോൾ മറ്റെന്തു അത്യാഹിതവും നിസ്സാരമാണ് ''
(ഇബ്നു ഹിഷാം )