Wednesday, 17 July 2019
19 Rajab 1437

ജെറോം വാന്‍ ക്ലവറെ തന്റെ ആദ്യ റമദാന്‍ അനുഭവം പങ്ക് വെക്കുന്നു.

+ -
image

 ഇസ്‌ലാം വിരുദ്ധ പുസ്തകമെഴുത്തിനിടയില്‍ ഇസ്‌ലാമിലേക്ക് കടന്നുവന്ന ജെറോം വാന്‍ ക്ലവറെ തന്റെ ആദ്യ റമദാന്‍ അനുഭവം പങ്ക്‌വെക്കുന്നുഇസ് ലാമിലേക്ക് കടന്നുവന്ന ശേഷം എന്റെ ആദ്യ റമദാന്‍ അനുഭവം പങ്ക്‌വെക്കുകയാണ് ഞാന്‍.വളരെ ആവേശകരമായ ഒരു നിമിഷമായിരുന്നു അത്.നീണ്ട 18 മണിക്കൂര്‍ ശാന്തമായി എനിക്ക് നോമ്പനുഷ്ഠിക്കുവാന്‍ സാധിക്കുമോ എന്ന ആശങ്കയിലായിരുന്നു ഞാന്‍. അല്‍ഹംദുലില്ലാ, നാഥന് സ്തുതി, 3 മണിക്ക് അത്താഴത്തിന് ഭാര്യയോടപ്പം ഉണര്‍ന്നു. സുബ്ഹി നിസ്‌കാരത്തിന് ശേഷം ഞങ്ങള്‍ വീണ്ടും കിടന്നു.ദിവസങ്ങള്‍ കടന്നു പോകുന്നു, അര്‍പ്പണബോധത്തോടെ തന്നെ കാര്യങ്ങള്‍ നീക്കി, ഞാന്‍ ശാന്തനാണെന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ടു,ആത്മീയതയിലായ് ഞാന്‍ ലയിച്ചു.പകലിന്റെ മധ്യത്തില്‍ എന്റെ ആമാശയം ശൂന്യമാണെന്നും അത് ദ്രാവക പദാര്‍ത്ഥത്തെ അന്വേഷിക്കുകയാണെന്നും എനിക്ക് മനസ്സിലായി,ഇസ്‌ലാം ആശ്ലേഷണ സമയത്ത് എന്റെ വികാരമായി മാറിയ ഒരു ചെറിയ വേദന എന്റെ ശരീരത്തിലുടനീളം എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ പ്രാര്‍ത്ഥിച്ചു, എന്റെ പ്രയാസത്തിന് ശേഷം നാഥന്‍ എനിക്ക് വിജയം കനിഞ്ഞേകിയേക്കാം, ഇഫ്താറിന്റെ അവാസന സമയം അടുത്തടുത്ത് വരുമ്പോള്‍ എന്റെ ശരീരത്തില്‍ എന്തോ സംഭവിക്കുന്നതായി അനുഭവപ്പെടുന്നു,ഞാന്‍ നീന്തിക്കൊണ്ടിരിക്കെ ശരീരത്തില്‍ നിന്ന് വെള്ളം വീഴുന്നത് പോലെ തെറ്റുകള്‍ കൊഴിഞ്ഞ് വീഴുന്ന അനുഭവം, അല്ലാഹുവാണ് സാക്ഷി.ഭക്ഷണവും ജ്യൂസും എന്റെ മുമ്പില്‍ റെഡിയായിരിക്കെ, ശാന്തതയോടെയും സഹനത്തോടെയും ബാങ്ക് വിളിക്കായി കാത്തിരിക്കുന്നു.എന്റെ ഒരു തുര്‍ക്കി സഹോദരന്‍ അറേബ്യന്‍  ഈത്തപ്പഴം എനിക്ക് ഗിഫ്റ്റാായി നല്‍കി,സമയമായി, ഞാന്‍ ഈത്തപ്പഴവും ജ്യൂസുമെടുത്തു, അല്‍ഹംദുലില്ലാ, നാഥന്‍ എന്നോട് കരുണയുള്ളവനായി എനിക്ക് അനുഭവേദ്യമായി. കണ്ണില്‍ നിന്ന് കണ്ണുനീര് ഒഴുകി, ഇതാണ് പ്രവാചകരുടെ രക്തത്തിലലിഞ്ഞ ഇസ്‌ലാം എന്ന് ഞാന്‍  ചിന്തിച്ചു,ഇസ് ലാമിന് വേണ്ടിയാണ് പ്രവാചകന്‍ മുറിവേറ്റതും ശത്രുക്കളുടെ പീഡനങ്ങള്‍ സഹിച്ചതും. മുസ്‌ലിംകളെ ശുദ്ധീകരിക്കാനും അവനോട് അനുസരണക്കേട് ചെയ്യരുതെന്ന് പഠിപ്പിക്കാനുമുള്ള ഒരു വഴിയാണ് അനുഗ്രഹീത റമദാന്‍ എന്ന് ഞാന്‍ ചിന്തിച്ചു.

(നെതര്‍ലന്‍ഡിലെ മുസ്ലിം വിരുദ്ധ നേതാവും വലതുപക്ഷ പാര്‍ട്ടിയായ വെല്‍ഡോഴ്‌സ് ഫ്രീഡം പാര്‍ട്ടി (പി.വി.പി) മുന്‍ എം.പിയുമായിരുന്നു ജെറാം വാന്‍ ക്ലവറന്‍, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26 നാണ് അദ്ധേഹം ഇസ്‌ലാം മതം സ്വീകരിച്ചതെങ്കിലും  2019  ഫെബ്രുവരി മാസമാണ് അദ്ധേഹത്തിന്റെ  ഇസ്ലാം ആശ്ലേഷണം മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്. ഇസ്ലാം വിരുദ്ധ പുസ്തകമെഴുതുന്നതിനിടയിലാണ് തന്റെ മനസ്സ്മാറിയതെന്ന്  അന്ന് അദ്ധേഹം ഡച്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍  പറഞ്ഞിരുന്നു.മതങ്ങളുമായി ബന്ധപ്പെട്ട്  ദീര്‍ഘകാലത്തെ ഗവേഷണത്തിന് ശേഷമായിരുന്നു ജെറോമിന്റെ ഇസ്‌ലാം ആശ്ലേഷണം.

നാല്‍പതുകാരനായ വാന്‍ക്ലവറന്‍ നെതര്‍ലെന്‍ഡില്‍ നേരത്തെ ഇസ്ലാം മതത്തിനെതിരെ ശക്തമായ പ്രചരണം നടത്തിയിരുന്നു. വിശുദ്ധ ഖുര്‍ആന്‍ വിഷമാണെന്ന അദ്ധേഹത്തിന്റെ പ്രസ്താവന ഏറെ വിവാദം സൃഷിടിച്ചിരുന്നു. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ പള്ളി,ബുര്‍ഖ എന്നിവ നിരോധിക്കണമെന്നും അദ്ധേഹം പറഞ്ഞിരുന്നു.)തയ്യാറാക്കിയത്. അബ്ദുല്‍ ഹഖ് മുളയങ്കാവ്