അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടെ.സാധാരണ നിലയിൽ വീടുകളിൽ സംഘടിപ്പിക്കുന്ന ഇഫ്ത്വാർ പാർട്ടികളിലേക്ക് അമുസ്‍ലിംകളെ ക്ഷണിക്കുന്നതിൽ വിരോധമില്ല. എന്നാൽ ഇഫ്ത്വാറുകൾക്കായി പൊതു പിരിവ് നടത്തി സംഘടിപ്പിക്കുന്നവയിലേക്ക് വിളിക്കുമ്പോൾ അവിടെ അമുസ്‍ലിംകൾ പങ്കെടുക്കുന്ന പതിവില്ലെങ്കിൽ അവരെ അതിലേക്ക് ക്ഷണിക്കരുത്. കാരണം, നോമ്പു തുറക്കെന്ന നിയ്യത്തോടെ ദാനം ചെയ്തത്, നോമ്പില്ലാത്തവർക്ക് നൽകുന്നത് ശരിയല്ലല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടെ.