കാബൂളിലെ സിഖ് ഗുരുദ്വാര ആക്രമണം: ഐസിസ് കൊറോണയേക്കാൾ മാരകമായ വൈറസെന്ന് ഡോ: സഫറുൽ ഇസ്‌ലാം
ന്യൂഡൽഹി: കാബൂളിലെ സിഖ് ഗുരുദ്വാരയിൽ ഐസിസ് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനും പ്രമുഖ മുസ്‌ലിം പണ്ഡിതനുമായ ഡോ: സഫറുൽ ഇസ്‌ലാം രംഗത്തെത്തി.

ഐസിസ് കൊറോണയേക്കാൾ മാരകമായ വൈറസാണെന്ന് ചൂണ്ടിക്കാട്ടിയ സഫറുൽ ഇസ്‌ലാം ഈ ഹീനമായ ആക്രമണം നടത്തിയ തെമ്മാടികളെ ഉടൻ പിടികൂടണമെന്നും ഏറ്റവും കഠിനമായ ശിക്ഷ തന്നെ നൽകണമെന്നും അഫ്ഗാൻ സർക്കാറിനോട് അഭ്യർത്ഥിച്ചു. ഖവാരിജ് എന്ന തീവ്രവാദികളുടെ പിന്മുറക്കാരാണ് ഐസിസ് എന്നും 15 നൂറ്റാണ്ടുകളോളം മുസ്‌ലിം സമൂഹം ഇവരെ തള്ളിക്കളയുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഡോ: സഫറുൽ ഇസ്‌ലാം ഐസിസിനെതിരെ ഇന്ത്യയിൽ ആദ്യമായി രംഗത്ത് വന്ന മതപണ്ഡിതനാണ്. ഐസിസിനെ പിന്തുണക്കുന്ന ഏതൊരാളും ഇസ്‌ലാമിന്റെയും മനുഷ്യകുലത്തിന്റെയും തന്നെ ശത്രുവാണെന്നും അദ്ദേഹം പറഞ്ഞു.

സിഖ് സഹോദരങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം സിഖ് സഹോദരൻമാരോടും സഹോദരിമാരോടും താൻ മാപ്പ് ചോദിക്കുന്നതായും വ്യക്തമാക്കി . കഴിഞ്ഞ ബുധനാഴ്ചയാണ് സായുധ സംഘം ഗുരുദ്വാരയിൽ പ്രവേശിച്ച് അക്രമം നടത്തിയത്. ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter