മുഅല്ലിംകള്‍ക്ക് ശമ്പളം  മുടക്കരുത്:  മദ്‌റസ കമ്മിറ്റി ഭാരവാഹികളോട് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്
ചേളാരി: മഹാമാരിയായി കോവിഡ് 19 പടർന്നു പിടിക്കുന്നത് പ്രതിരോധിക്കുന്നതിനായി 2020 മാര്‍ച്ച്‌ 11 മുതല്‍ മദ്‌റസകള്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും മുഅല്ലിംകള്‍ക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കുന്നതിൽ മുടക്കം വരുത്തരുതെന്ന് മദ്‌റസ കമ്മിറ്റി ഭാരവാഹികളോട് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.

രാജ്യം അഭിമുഖീകരിക്കുന്ന ഒരു മഹാവിപത്ത് മൂലം അനിവാര്യമായ സാഹചര്യത്തിലാണ് മദ്‌റസകള്‍ക്ക് അവധി നല്‍കിയതെന്നും പ്രതിമാസം ലഭിക്കുന്ന ചെറിയ ശമ്പളം കൊണ്ടാണ് ഭൂരിപക്ഷം മുഅല്ലിംകളും നിത്യവൃത്തി കഴിച്ചുകൂട്ടുന്നതെന്നും ബോർഡ് മദ്രസ കമ്മിറ്റികളെ ഓർമിപ്പിച്ചു.

മദ്‌റസകളുടെ നടത്തിപ്പിന് കമ്മിറ്റി ഭാരവാഹികള്‍ അനുഭവിക്കുന്ന ത്യാഗങ്ങള്‍ വിസ്മരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ബോർഡ്, മുഅല്ലിംകളുടേതല്ലാത്ത കാരണത്താല്‍ നല്‍കിയ അവധി ദിവസങ്ങളിലെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കി അവരെ സഹായിക്കണമെന്ന് ഇരുവരും അഭ്യര്‍ത്ഥിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter