ഗുജ്‌റാത്ത് വംശഹതയുടെ ഇര ബല്‍ക്കീസ് ബാനുവിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിന് ഇരയായ ബല്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ഗുജറാത്ത് സര്‍ക്കാറിനോടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 2002ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തിനിടെയാണ് ബല്‍ക്കീസ് ബാനുവിന് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നത്.

നഷ്ട പരിഹാരത്തുക 14 ദിവസത്തിനകം നല്‍കാനും ബല്‍ക്കീസ് ബാനുവിന് സര്‍ക്കാര്‍ ജോലി നല്‍കാനും താമസ സൗകര്യം ഉറപ്പാക്കാനും കോടതിളടക്കം ഇതില്‍ ഉള്‍പ്പെടും.

മകളെ തറയിലെറിഞ്ഞ് കൊന്ന ശേഷമാണ് കലാപകാരികള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബല്‍കിസ് ബാനുവിനെ പീഡിപ്പിച്ചത്. 21 ആം വയസിലാണ് ബില്‍കിസ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. കേസില്‍ 11 പ്രതികളാണ് ഉണ്ടായിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter