ലബനാൻ പ്രക്ഷോഭം: പരിഷ്കാര നടപടികൾക്ക് പ്രധാനമന്ത്രിയുടെ പച്ചക്കൊടി

22 October, 2019

+ -
image

ബൈറൂത്ത്: രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പരിതാപകരമായ സ്ഥിതിയിൽ പ്രതിഷേധിച്ച് ലബനാനിൽ പൊട്ടിപ്പുറപ്പെട്ട ശക്തമായ പ്രക്ഷോഭത്തിന് വഴങ്ങി പ്രധാനമന്ത്രി സഅദ് ഹരീരി. സാമ്പത്തികമായ പുതിയ പരിഷ്കാരങ്ങൾക്കും 2020 ലേക്കുള്ള ബജറ്റിനും അംഗീകാരം നൽകിയതായി ഹരീരി പ്രഖ്യാപിച്ചു. പരിഷ്കാര നടപടികൾ പ്രഖ്യാപിച്ചെങ്കിലും അഴിമതിക്കാരായ രാഷ്ട്രീയക്കാരെ നിലക്ക് നിർത്താതെ തങ്ങൾ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് പ്രക്ഷോഭകാരികളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് രാജ്യത്ത് ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്. പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് ഭരണ മുന്നണിയിൽ പെട്ട നാലു മന്ത്രിമാർ രാജി വെച്ചത് പ്രക്ഷോഭത്തിന് ശക്തിപകർന്നിരുന്നു.