മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ ആക്ടിനെതിരെ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് സുപ്രീംകോടതിയിൽ

22 October, 2019

+ -
image

ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ മുസ്ലിം വുമൺ ആക്ട് നടപ്പാക്കിയത് വെല്ലുവിളിച്ച് ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെ 14,15, 20, 21, 25, 26 എന്നീ ആക്ടുകൾ ലംഘിക്കുന്നതിനാൽ മുസ്‌ലിം വുമൺ ആക്ട് ഭരണഘടനാ വിരുദ്ധമാണെന്ന് ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കമൽ ഫാറൂഖി പറഞ്ഞു. ഈ ആക്ട് ഏകപക്ഷീയവും അനുചിതവുമാണെന്നും മുസ്‌ലിംകളുടെ വ്യക്തി നിയമത്തിൽ ഇടപെടുന്നതാണെന്നും അതുവഴി ആർട്ടിക്കിൾ 25ഉം 26ഉം നഗ്നമായി ലംഘിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.