മസ്ജിദിന് നേരെ ജലപീരങ്കി പ്രയോഗം: ഹോങ്കോങ് ഭരണാധികാരി മുസ്‌ലിംകളോട് മാപ്പ് പറഞ്ഞു

22 October, 2019

+ -
image

ഹോങ്കോങ്സിറ്റി: ഹോങ്കോങ്ങിൽ ചൈന വിരുദ്ധ പ്രക്ഷോഭകാരികളെ അടിച്ചമർത്തുന്നതിന് ഭാഗമായി ഉപയോഗിച്ച ജലപീരങ്കി അബദ്ധത്തിൽ മുസ്ലിം പള്ളിക്ക് നേരെ പ്രയോഗിക്കപ്പെട്ടതിൽ ഹോങ്കോങ് ഭരണാധികാരി മാപ്പ് പറഞ്ഞു. ഹോങ്കോങ്ങിലെ ഏറ്റവും വലിയ മസ്ജിദായ കൊവ് ലൂൻ പള്ളിക്കുനേരെയാണ് ജലപീരങ്കി പ്രയോഗിക്കപ്പെട്ടിരുന്നത്. ഇതോടെ പ്രകോപിതരായ മുസ്‌ലിംകൾ സർക്കാരിനെതിരെ ശക്തമായ വിമർശനമുന്നയിച്ചിരുന്നു. തുടർന്നാണ് ആണ് ഹോങ്കോങ് ഭരണാധികാരി കാരി ലാം മാപ്പ് പറഞ്ഞത്. സമുദായ നേതാക്കളെ കണ്ടാണെ ലാം ക്ഷമ ചോദിച്ചത്.

RELATED NEWS