സിറിയന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതിന് തുര്‍ക്കിക്ക് അഭിനന്ദനവുമായി യു.എന്‍

21 May, 2019

+ -
image

സിറിയന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതിന് തുര്‍ക്കിക്ക് അഭിനന്ദനങ്ങളുമായി ഐക്യരാഷ്ട്ര സഭ.തുര്‍ക്കി മററു രാഷ്ട്രങ്ങള്‍ക്ക് മാതൃകയാണെന്ന് യു.എന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

തുര്‍ക്കി ചെയ്തുകൊണ്ടിരിക്കുന്നത് വലിയ പ്രവര്‍ത്തനങ്ങളാണ്, അത് സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ളതാണ് തുര്‍ക്കിയിലെ യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി പ്രതിനിധി  ജീന്‍ മാരി ഗാര്‍ലി അഭിപ്രായപ്പെട്ടു.
തുര്‍ക്കിയുടെ പരിശ്രമങ്ങളെ ഉദാഹരങ്ങളായി എടുക്കണമെന്നും ഗാര്‍ലി കൂട്ടിച്ചേര്‍ത്തു.

രജിസ്ട്രര്‍ ചെയ്ത നാല് മില്യണോളം അഭയാര്‍ത്ഥികളെയാണ് തുര്‍ക്കി ആഥിതേയഥ്യം നല്‍കിയിരിക്കുന്നത്.ഇതില്‍ 3.6മില്യണ്‍ സിറിയയില്‍ നിന്നാണ്.2011 ലാണ് സിറിയയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതും അവിടെയുള്ള ജനജീവിതം ദുസ്സഹമാകുന്നതും.
ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം യുദ്ധംമൂലം നൂറായിരക്കണക്കിന് പേര്‍കൊല്ലപ്പെട്ടിട്ടുണ്ട്,10 മില്യണിലധികം ജനതയെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.