ആഫ്രിക്കന്‍ യൂണിയന്റെ മധ്യസ്ഥതയില്‍ സുഡാന്‍ സമാധാനത്തിലേക്ക്

ഏറെ നാളത്തെ ആഭ്യന്തര ശൈഥില്യങ്ങള്‍ക്ക് ശേഷം സൈനിക സമിതിയും പ്രതിപക്ഷ സംഘടനകളും ആഫ്രിക്കന്‍ യൂണിയന്റെ മധ്യസ്ഥതയില്‍ ഒപ്പിട്ട കരാര്‍ പ്രകാരം ഇരുവിഭാഗവും ചേര്‍ന്നുള്ള 11 അംഗ പരമാധികാര സമിതിക്ക് രൂപമായി. അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും

 മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാകും പട്ടാളവും പ്രതിപക്ഷ കക്ഷികളും ചേര്‍ന്ന സമിതി അധികാരത്തിലുണ്ടാവുക. 11 അംഗ സമിതിയില്‍ സൈനിക ഉദ്യോഗസ്ഥരും 6 പ്രതിപക്ഷ അംഗങ്ങളുമാണ് ഉള്ളത്. ഈ സമിതിയിലുള്‍പെട്ട പ്രതിപക്ഷ അംഗങ്ങള്‍  നിര്‍ദേശിക്കുന്ന വ്യക്തി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടേക്കും.

സമിതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് വളരെ മുമ്പ് തന്നെ പ്രതിപക്ഷവും സെന്യവും രജ്ഞിപ്പിലെത്തിയിരുന്നെങ്കിലും ഭരണ സമിതി രൂപീകരിക്കാനായിരുന്നില്ല.

ഇതോടെ പ്രസിഡണ്ട് ഉമര്‍ ഹസന്‍ അല്‍ ബശീര്‍ അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷം നടന്ന പ്രതിപക്ഷ-സൈന്യ പോരാട്ടത്തിന് അറുതി വന്നിരിക്കുകയാണ്. സുഡാന്‍ തെരുവുകളിലെങ്ങും ജനങ്ങള്‍ ആനന്ദ നൃത്തമാടുന്ന ദൃശ്യങ്ങളാണ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter