ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു
വ്യോമാക്രമണം മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ അവസാനിച്ചു. വെടിനിർത്തൽ യാഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച യുഎന്നിന്റെയും ഈജിപ്തിന്റെയും ഇടപെടലാണ് ഏറെ നിർണായകമായത്. യു.എന്നും ഈജിപ്തും സമവായത്തിന് ആത്മാര്‍ത്ഥമായി ശ്രമിച്ചതുകൊണ്ടാണ് യുദ്ധത്തിലേക്ക് പോകാതെ വെടിനിര്‍ത്തല്‍ സാധ്യമായതെന്ന് യു.എന്നിലെ പശ്ചിമേഷ്യന്‍ സമാധാന സ്ഥാനപതിയായ നിക്കോളെ മ്ലാദെനോവ് പറഞ്ഞു. ഗാസാ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇതുവരെ നടന്ന ആക്രമണത്തില്‍ 34 ഫലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഗാസയിലെ ഫലസ്തീന്‍ സായുധ സേനയായ ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദി നേതാവായ ബാഹ അബു അല്‍ അത്തയെയും ഭാര്യയെയും കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രാഈല്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. മേഖലയില്‍ ഇസ്രാഈലിനെതിരെ നടത്തിവരുന്ന ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ ഇദ്ദേഹമാണെന്നായിരുന്നു ഇസ്രാഈലിന്റെ വാദം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter