300ഓളം ഫലസ്ഥീന്‍ വിദ്യാര്‍ത്ഥികള്‍ ഇസ്രയേല്‍ ജയിലുകളിലെന്ന് റിപ്പോര്‍ട്ട്

ഫലസ്ഥീന്‍ വിദ്യഭ്യാസ മന്ത്രാലയത്തില്‍ അംഗങ്ങളായ 30 സ്‌ററാഫുകളെയും 299 ഫലസ്ഥീന്‍ വിദ്യാര്‍ത്ഥികളും ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്നുവെന്ന് റിപ്പോര്‍ട്ട്.

ഫലസ്ഥീന്‍ വിദ്യഭ്യാസ മന്ത്രി സബ്‌രി സൈദാമാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. 2018 ല്‍ 47 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും 3,191 പേര്‍ക്ക് ഇസ്രേയല്‍ നിറയൊഴിക്കലില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ധേഹം വ്യക്തമാക്കി. 
മരണപ്പെട്ടവരും മുറിവേറ്റവരും വെസ്റ്റ്ബാങ്ക്,ഗാസ,ജറൂസലം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്.97 സ്‌കൂളുകള്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.
കണക്കുകള്‍ പ്രകാരം 6000ത്തോളം ഫലസ്ഥീനികള്‍ ഇപ്പോഴും ഇസ്രേയല്‍ തടവുകേന്ദ്രങ്ങളിലാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter