മത സ്ഥാപനങ്ങളില്‍ സംഘര്‍ഷമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം: സമസ്ത ലീഗല്‍ സെല്‍

20 June, 2019

+ -
image

മത സ്ഥാപനങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ പിണങ്ങോട് അബൂബക്കര്‍ പറഞ്ഞു.

വിശുദ്ധ റമദാന്‍ കഴിഞ്ഞു കേരളത്തിലും പുറത്തുമുള്ള സമസ്തയുടെ 9925 അംഗീകൃത മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചതോടെ ഈ വര്‍ഷവും മറുവിഭാഗം പലയിടത്തും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിവരികയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ വാലില്ലാപ്പുഴ മദ്രസിയില്‍ നടന്നതെന്നും അദ്ധേഹം പറഞ്ഞു.
തങ്ങളുടെ പൂര്‍വ്വ പിതാക്കള്‍കൂടി ചേര്‍ന്നുണ്ടാക്കിയ മദ്രസയെന്ന് പറഞ്ഞാണ് പലരും രംഗത്ത് വരുന്നത്, മത സ്ഥാപനങ്ങള്‍ സ്വകാരസ്വത്തല്ലെന്ന് അറിയാത്തവരല്ല ഇവരെന്നും അദ്ധേഹം പ്രതികരിച്ചു. സ്ഥാപനങ്ങളും സംഘടനയും മുന്നോട്ട് വെച്ച തീരുമാനങ്ങളെ അംഗീകരിക്കാതെ സ്ഥാപനങ്ങള്‍ കയ്യേറി കുഴപ്പം സൃഷ്ടിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്നും അദ്ധേഹം പറഞ്ഞു.