ഹൂതികളുടെ ആക്രമണം: യുദ്ധത്തിന് ഒരുങ്ങാൻ സൈനികർക്ക് നിർദേശം നൽകി യമൻ പ്രസിഡണ്ട്
ഏദൻ: യമനിൽ സർക്കാരിനും ഹൂതികൾക്കുമിടയിലെ സന്ധിയെ തുടർന്നുണ്ടായ ഏറെക്കാലത്തെ സമാധാന അന്തരീക്ഷം തകർത്ത് ഹൂതികള്‍ നടത്തിയ മിസൈലാക്രമണത്തിൽ 73 സൈനികർ കൊല്ലപ്പെട്ടതോടെ സർക്കാർ നിലപാട് കടുപ്പിച്ചു. സൈന്യത്തോട് അതീവജാഗ്രതയോടെയിരിക്കാനും ആവശ്യമെങ്കില്‍ യുദ്ധത്തിനൊരുങ്ങാനും യെമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദി നിര്‍ദേശം നൽകി. ഹൂതികള്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് ഈ ആക്രമണം സൂചിപ്പിക്കുന്നതെന്നു പ്രസിഡന്റ് പറഞ്ഞു. യെമനിലെ മാരിബിലെ സൈനിക ക്യാംപിനോടു ചേര്‍ന്നുള്ള മസ്ജിദിലാണ് ആക്രമണമുണ്ടായത്. ഡ്രോണുകളും ആക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter