പ്രളയബാധിതരെ സഹായിക്കാന്‍ തയ്യാറായി സമസ്ത

 കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ഉണ്ടായ വന്‍പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഉള്‍പ്പെട്ട പ്രളയബാധിതരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സമസ്ത വിപുലമായ പദ്ധതി നടപ്പാക്കും.

ഭൂമിയും വീടും മറ്റു ജീവിതോപാധികളും നഷ്ടപ്പെട്ടവര്‍, ജീവന്‍ നഷ്ടപ്പെട്ടവര്‍, ഭാഗികമായി വീട് തകര്‍ന്നവര്‍, പരുക്കേറ്റവര്‍, മറ്റു നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ തുടങ്ങിയവരുടെ സ്ഥിതിവിവരം ഉടന്‍ ശേഖരിക്കും. ഇതിനായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 106 ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്തും. തുടര്‍ന്ന് നഷ്ടത്തിന്റെ തോതും പ്രയാസങ്ങളും പരിഗണിച്ച് സഹായ പദ്ധതികളും പുനരധിവാസ പ്രവര്‍ത്തനങ്ങളും നടപ്പാക്കും.

പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്കു വേണ്ടി സമസ്തയും കീഴ്ഘടകങ്ങളും നടത്തിവരുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും അഭനന്ദനാര്‍ഹമാണെന്ന് യോഗം വിലയിരുത്തി. ദുരിതാശ്വാസ ക്യാംപുകളിലും ഉരുള്‍പൊട്ടിയ മേഖലകളിലും കഠിനാധ്വാനം ചെയ്യുന്ന സംഘടനാ പ്രവര്‍ത്തകരെയും മറ്റു സന്നദ്ധ സംഘടനകളെയും യോഗം അഭിനന്ദിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter