ആസ്സാം പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് നിയമസഹായം നല്‍കി മുസ്‌ലിം ലീഗിന്റെ ലോയേഴ്സ് ഫോറം
ഗുവാഹത്തി: ഏറെക്കാലത്തെ വർഗീയ ശക്തികളുടെ ആവശ്യ പ്രകാരം സമർപ്പിക്കപ്പെട്ട ആസ്സാമിലെ പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് നിയമസഹായം നല്‍കാന്‍ മുസ്‌ലിം ലീഗിന്റെ ലോയേഴ്സ് ഫോറം കർമനിരതരാവുന്നു. 500 അഭിഭാഷകരെ ഉള്‍പ്പെടുത്തി ആസ്സാമിലുടനീളം സംഘടിപ്പിക്കുന്ന കാമ്പുകൾ ആസാം ജനതയ്ക്ക് വലിയ വലിയ ആശ്വാസമാണ് പകർന്നു നൽകുന്നത്. കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ മുഹമ്മദ് ഷാ, ജനറൽ സെക്രട്ടറി അഡ്വ. അബു സിദ്ദീഖ്, ജോയിൻ സെക്രട്ടറിമാരായ പി പി ആരിഫ്, പീർ മുഹമ്മദ്, വൈസ് പ്രസിഡൻറ് റസാഖ്, ജോയിൻറ് സെക്രട്ടറി മുഹമ്മദലി അലി മാറ്റംതടം, ഹൻസലാ മുഹമ്മദ്, ലോയേഴ്സ് ഫോറം മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം പി ഹുസൈൻ, കണ്ണൂർ ജില്ലാ പ്രസിഡൻറ് മുന്നാസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബഷീർ എന്നിവരാണ് ഡെലിഗേഷന് നേതൃത്വം നൽകുന്നത്. സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് സൗജന്യമായും സാമ്പത്തിക ശേഷിയുള്ളവരില്‍ നിന്ന് കുറഞ്ഞ ഫീസ് ഈടാക്കിയും അവര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാനുള്ള സഹായം നല്‍കുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം 1971ന് മുമ്പ് ഇവിടെയുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ പൗരത്വപ്പട്ടിക നിഷ്‌ക്കര്‍ഷിക്കുന്ന രേഖകളില്ലാത്തവരെ തുടര്‍ രേഖകള്‍ അംഗീകരിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്നും മുസ്‌ലിംലീഗ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter