ലൈബ്രറിയുടെ പേര് മാറ്റുന്നതിനെതിരെ ഉസ്മാനിയ്യ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം

ഹൈദരാബാദിലെ ഉസ്മാനിയ്യ സര്‍വ്വകലാശാലയിലെ ലൈബ്രറിയുടെ പേര് മാറ്റുന്നതിനെതിരെ പ്രതിഷേധം. ഭാരത് രത്‌ന ഡോ. അംബേദ്കര്‍ ലൈബ്രറിയെന്ന് മാറ്റി നാമകരണം ചെയ്യുന്നതിനെതിരെയാണ് പ്രതിഷേധം.

ഉസ്മാനിയ്യ യൂണിവേഴ്‌സിററി ലൈബ്രറി എന്ന് തന്നെയായിരുന്നു ലൈബ്രറിയെ നാമകരണം ചെയ്തിരുന്നത്.ഹൈദരാബാദ് നിസാമായിരുന്ന് മിര്‍ ഉസ്മാന്‍ അലി ഖാന്റെ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

യൂണിവേഴ്‌സിറ്റിക്കൊപ്പം തന്നെ 1918 ല്‍ സ്ഥാപിച്ചതാണ് ലൈബ്രറി, പിന്നീട് മറ്റൊരു ബില്‍ഡിംഗിലേക്ക് മാറ്റിയതായിരുന്നു്. 1963 ലെ അന്നത്തെ  പ്രസിഡണ്ട് ഡോ.രാധാകൃഷ്ണനായിരുന്നു ലൈബ്രറി ഉദ്ഘാടനം ചെയ്തത്. 
പേര് മാറ്റുന്നതിനെതിരെ അലുംനിയും ചരിത്രകാരന്മാരും, നൈസാം കുടുംബത്തിലെ അംഗങ്ങളും ഉസ്മനിയ്യ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സ്‌ലര്‍ക്കും ചീഫ് സെക്രട്ടറി ജോഷിക്കും ഗവര്‍ണര്‍ നരസിംഹന്‍ തുടങ്ങിയവര്‍ക്ക് കത്തെഴുതിയിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter