മതചിഹ്നങ്ങള്‍ നിരോധിച്ച് കാനഡയിലെ ക്യൂബക് പ്രവിശ്യ

19 June, 2019

+ -
image

പൊതു മേഖലാ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ ധരിക്കുന്നത് നിരോധിച്ച് കാനഡയിലെ ക്യൂബക്പ്രവിശ്യ.35 നെതിരെ 73 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സാക്കിയത്. ജോലി സമയത്ത് തൊഴിലാളികള്‍ മതചിഹ്നങ്ങള്‍ ധരിച്ചെത്താന്‍ പാടില്ലെന്നാണ് നിയമം പറയുന്നത്.

പൗരാവകാശ സംഘടനകളും മുസ്‌ലിം സംഘടനകളും ഈ നിയമത്തിനെതിരെ പ്രതിരോധവുമായി രംഗത്തെത്തിയിട്ടുണ്ട്.
അധ്യാപകര്‍,ജഡ്ജിമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ നിയമം ബാധകമാവുക.
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സ്വീകരിച്ചുവരുന്ന മതസ്വാതന്ത്ര നിലപാടിനെതിരെയുള്ള വെല്ലുവിളികൂടിയാണ് പുതിയ നിയമമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

RELATED NEWS