ഡൽഹി കലാപത്തിൽ പോലീസ് അന്വേഷണം പക്ഷപാതകരം: വിഷയം ചർച്ച ചെയ്യണമെന്ന് ലോക്സഭയിൽ മുസ്‌ലിം ലീഗ് എംപിമാർ
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്ക് നേരെ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട കലാപത്തെപ്പറ്റിയുള്ള അന്വേഷണത്തില്‍ ഡല്‍ഹി പോലിസിന്റെ പക്ഷപാതപരമായ സമീപനത്തിനെതിരേ ലീഗ് എംപിമാര്‍ രംഗത്ത്. വിഷയം ലോക്‌സഭ ചര്‍ച്ചയ്‌ക്കെടുക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗിന്റെ ലോക് സഭാ നേതാവ് പികെ കുഞ്ഞാലികുട്ടി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ഇ ടി മുഹമ്മദ് ബഷീര്‍, നവാസ്‌കനി എന്നിവര്‍ നോട്ടിസിനെ പിന്തുണച്ചു.

"അക്രമത്തിന് നേതൃത്വം നല്‍കിയ ഭരണകക്ഷി നേതാക്കളെ ഒഴിവാക്കി അന്വേഷണ സംഘം സാമൂഹ്യ പ്രവര്‍ത്തകരെയും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ നേതാക്കളെയും കേസില്‍ കുടുക്കുകയാണ്. കോടതിയില്‍ ഇത്തരം കേസുകള്‍ നിലനില്‍ക്കില്ലന്ന ബോധ്യമുണ്ടെങ്കിലും അന്വേഷണ കാലയളവില്‍ വിളിച്ചുവരുത്തിയും ജയിലിലിട്ടും പീഡിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്", കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡല്‍ഹി പോലിസിന്റെ നടപടികള്‍ സഭ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാണ് ലീഗ് എംപിമാര്‍ നോട്ടിസില്‍ ഉന്നയിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter