കശ്മീർ സന്ദർശനത്തിന് അനുമതി തേടി ഗുലാം നബി ആസാദ് സുപ്രീംകോടതിയെ സമീപിച്ചു
ന്യൂഡൽഹി: തന്റെ കുടുംബത്തിന്റെ ക്ഷേമം അന്വേഷിക്കാൻ കശ്മീർ സന്ദർശിക്കാൻ അനുമതി തേടി മുതിർന്ന കോൺഗ്രസ് നേതാവും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് സുപ്രീംകോടതിയെ സമീപിച്ചു. ഹർജി തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പരിഗണിക്കും. ഓഗസ്റ്റ് അഞ്ചിന് കശ്മീരിന് പ്രത്യേക അവകാശങ്ങൾ അനുവദിക്കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം പ്രദേശം സന്ദർശിക്കാൻ രണ്ടുപ്രാവശ്യം അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും ആദ്യത്തെ തവണ തനിച്ച് യാത്ര ചെയ്ത അദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയക്കുകയായിരുന്നു. പിന്നീട് പ്രതിപക്ഷ നേതാക്കളായ രാഹുൽഗാന്ധി ഡി.രാജ തുടങ്ങിയവരോടൊപ്പം യാത്രപുറപ്പെട്ടു. എങ്കിലും ഡൽഹി എയർപോർട്ടിൽ നിന്ന് വീണ്ടും തടയപ്പെട്ട് തിരിച്ച് അയക്കപ്പെടുകയാണ് ഉണ്ടായത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter