യു.എസിനെതിരെ അന്താരാഷ്ട്രാ ക്രിമിനല്‍ കോടതിയില്‍ നിയമ നടപടി ആവശ്യപ്പെട്ട് ഫലസ്ഥീന്‍

16 May, 2019

+ -
image

ഫലസ്ഥീനികളുടെ അവകാശങ്ങള്‍ക്കെതിരെ നിയമവിരുദ്ധ നീക്കങ്ങള്‍ തുടരുന്ന അമേരിക്കക്കെതിരെ നിയമനടപടി എടുക്കണമെന്ന് ഫലസ്ഥീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലിക്കി രേഖാമൂലം അന്താരാഷ്ട്രാ ക്രിമിനല്‍ കോടതിയോട് ആവശ്യപ്പെട്ടു.

ടെല്‍അവീവില്‍ നിന്നും ഇസ്രയേല്‍ എംബസി  ജെറൂസലമിലേക്ക് മാറ്റിയ നടപടി അന്താരാഷ്ട്രാ നിയമലംഘനമാണൈന്ന് റാമല്ല ആരോപിച്ചിരുന്നു.

ട്രംപ് ഭരണം ഒരു വര്‍ഷം പിന്നിടുമ്പോഴേക്ക് ഫലസ്ഥീനിനെതിരെ പ്രകോപനപരവും അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പരത്തുന്നതുമായ സമീപനമാണ് സ്വീകരിക്കുന്നത്, ഫലസ്ഥീന്‍ നീതിക്ക് വേണ്ടി നില്‍ക്കുമ്പോഴും അന്താരാഷ്ട്രാ രീതികളെ മറികടന്നുകൊണ്ടാണ് അമേരിക്കയുടെ സമീപനം. അല്‍ മാലികി മാധ്യമങ്ങളോട് പ്രതികരിച്ചു.

2018  സെപ്തംബര്‍  29 മുതല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടറോട് അമേരിക്കക്കെതിരെയുടെ നിയമനടപടി ആവശ്യപ്പെടുന്നുണ്ടെന്നും അദ്ധേഹം വ്യക്തമാക്കി.

ഈ നീക്കം ഫലസ്ഥീനികളുടെ അവകാശങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമെതിരെ അമേരിക്കയുടെ നിയമവിരുദ്ധ നടപടികള്‍ക്കെതിരാണ്,  ജറൂസലം സംരക്ഷിക്കാനാണ്. നിലവിലെ അമേരിക്കന്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന എല്ലാവിധ നിയമവിരുദ്ധ നീക്കങ്ങള്‍ക്കുമെതിരാണ് അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

RELATED NEWS