മതവികാരം വ്രണപ്പെടുത്തി ഫൈസ്ബുക്ക് പോസ്റ്റ്, ഖുര്‍ആന്റെ കോപ്പി നല്‍കണമെന്ന വ്യവസ്ഥയില്‍ ജാമ്യം അനുവദിച്ച് ജാര്‍ഖണ്ഡ് കോടതി

മുസ്‌ലിം മത വികാരം വ്രണപ്പെടുത്തി സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത റിച ഭാരതിയോട് ഖുര്‍ആന്റെ കോപ്പി വിതരണം ചെയ്യണമെന്ന വ്യവസ്ഥയില്‍ ജാമ്യം അനുവദിച്ച് ജാര്‍ഖണ്ഡിലെ റാഞ്ചി കോടതി. സദര്‍ അഞ്ചുമന്‍ ഇസ്‌ലാമിയ്യ കമ്മിറ്റിയിലേക്കും വ്യത്യസ്തമായ മറ്റു നാലു സ്‌കൂള്‍ ലൈബ്രറികളിലേക്കും ഖുര്‍ആന്റെ കോപ്പി കൈമാറണമെന്ന വ്യവസ്ഥയില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മനീഷ് സിംഗ് ജാമ്യം അനുവദിച്ചു.

തബ്രീസ് അന്‍സാരിയുടെ ആള്‍ക്കൂട്ട വധവുമായി ബന്ധപ്പെട്ട് ഭാരതിയുടെ ഫൈസ് ബുക്ക് പോസ്റ്റാണ് മതനിന്ദക്ക് കാരണമായത്. റാഞ്ചിയിലെ സദര്‍ അഞ്ചുമന്‍ കമ്മറ്റിയാണ് ഭാരതിക്കെതിരെ പരാതി നല്‍കിയത്.
15 ദിവസത്തിനുള്ളില്‍ അഞ്ച് കോപ്പികള്‍ കൈമാറാനാണ് കോടതി ഉത്തരവിട്ടിട്ടുളളതെന്ന് ഭാരതിയുടെ അഡ്വക്കറ്റ് രാംപരവേശ് സിംഗ് വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter