സാമ്പത്തിക സാമ്രാജ്യം കെട്ടിപ്പടുക്കലല്ല സമസ്തയുടെ ലക്ഷ്യം: ജിഫ്രി തങ്ങള്‍

സാമ്പത്തിക സാമ്രാജ്യം കെട്ടിപ്പടുക്കലല്ല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ലക്ഷ്യമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

ബിസ്‌നസ് ലോകം കെട്ടിപ്പടുക്കലല്ല സമസ്തയുടെ ലക്ഷ്യം,അധ്യാപകര്‍ക്ക് മറ്റു ഇടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് കൊണ്ടല്ല അവര്‍ ബോര്‍ഡില്‍ എഴുതുകയും കുട്ടികള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നത്.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അത്തരം കാര്യങ്ങളെ ലക്ഷ്യമായി കാണുകയോ അതില്‍ അഭിമാനിക്കുകയോ ചെയ്യുകയില്ല. എവിടെയെങ്കിലും മാളുകളോ സിറ്റികളോ ഷോപ്പിംഗ് കോംപ്ലക്‌സുകളോ നിര്‍മ്മിക്കല്‍ സമസ്തയുടെ ലക്ഷ്യമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
ഇത്തരം സംരഭങ്ങള്‍ കഴിയാത്തത് കൊണ്ടല്ല അത് സമസ്തയുടെ ലക്ഷ്യമല്ലാത്തത് കൊണ്ടാണ് അതിനൊന്നും മുതിരാത്തതെന്നും തങ്ങള്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter