ഹൃദയ സംസ്‌കരണമാണ് ഹജ്ജിന്റെ ലക്ഷ്യം: സമദാനി

ഹൃദയ സംസ്‌കരണമാണ് ഹജ്ജിന്റെ ലക്ഷ്യമെന്നും അല്ലാഹുവിനെ നേരിട്ട് ബോധ്യപ്പെടാനുള്ള ഖല്‍ബിന്റെ ആര്‍ത്തിയാണ് ഹജ്ജ് കര്‍മ്മത്തിലൂടെ ഉണ്ടാവേണ്ടതെന്നും പ്രമുഖ പ്രഭാഷകനും മുന്‍ എം.പിയുമായ അബ്ദുസ്സമദ് സമാദാനി.

സംസ്ഥാന ഹജ്ജ് ക്യാമ്പില്‍ ഹജ്ജ് തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ധേഹം.ഖല്‍ബിന്റെ സാനിധ്യമാണ് ഇബാദത്തിന്റെ ജീവന്‍.അല്ലാഹുവിനെ സദാ ഓര്‍ത്തുകൊണ്ടിരിക്കണം.അറഫയിലും മിനയിലുമൊക്കെ സമ്മേളിക്കുമ്പോള്‍ ഈ ഓര്‍മ്മ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാവണം.ഹജ്ജ് മാനവ സമത്വത്തിന്റെ വിളംബരം കൂടിയാണ്.മനുഷ്യത്വമാണ് ഹജ്ജിന്റെ പാഠം.സ്‌നേഹിക്കാനാണ് ഹജ്ജ് പഠിപ്പിക്കുന്നത്.ഹാജി എന്ന അലങ്കാരത്തിന് വേണ്ടിയാവരുത് ഹജ്ജിന് പോവേണ്ടത്. അബ്ദുസ്സമദ് സമദാനി വിശദീകരിച്ചു.
ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter