'ഫത്ഹുല്‍മുഈന്‍ ചരിത്രവും സ്വാധീനവും' പുസ്തകം ജാമിഅ നൂരിയ്യ സമ്മേളനവേദിയില്‍ പ്രകാശനം ചെയ്യും
മലപ്പുറം: ഹിജ്‌റ പത്താം നൂറ്റാണ്ടില്‍ ശൈഖ് അഹ്മദ് സൈനുദ്ദീന്‍ രചിച്ച ഫത്ഹുല്‍മുഈന്റെ ഉള്ളടക്കവും ശൈലിയും, ഗ്രന്ഥത്തിന്റെ ഹാശിയകളും തഅ്‌ലീഖതുകളും വിവിധ ഭാഷകളിലുള്ള വ്യാഖ്യാനങ്ങളും വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ അക്കാദമികപഠനം `ഫത്ഹുല്‍മുഈന്‍ ചരിത്രവും സ്വാധീനവും` ജാമിഅ നൂരിയ്യ സമ്മേളനവേദിയില്‍ പ്രകാശനം ചെയ്യും. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഉസ്വൂലുല്‍ ഫിഖ്ഹ് 2017 ഏപ്രില്‍ 16 ന് സംഘടിപ്പിച്ച ഫത്ഹുല്‍മുഈന്‍ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളില്‍ പ്രധാനപ്പെട്ടവ വിപുലീകരിച്ച് പുസ്തകരൂപത്തിലാക്കിയതാണ് കൃതി. ഇതിനകം, ഗള്‍ഫ് നാടുകളിലും ലോകപ്രസിദ്ധ പഠനകേന്ദ്രങ്ങളിലും പാഠ്യവിഷയവും വിവിധ സര്‍വകലാശാലകളിലെ ഗവേഷണ വിഷയവുമായി മാറിയ ഫത്ഹുല്‍മുഈന്റെ പ്രസക്തിയും പ്രാധാന്യവും അടയാളപ്പെടുത്തുന്നതാണ് ഗ്രന്ഥം. സമസ്ത കേന്ദ്ര മുശാവറ അംഗവും ദാറുല്‍ഹുദാ വൈസ് ചാന്‍സിലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അവതാരികയെഴുതിയ പുസ്തകം ബുക്പ്ലസാണ് പ്രസിദ്ധീകരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter