യോഗിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം: രാജസ്ഥാന്‍ മുഖ്യമന്ത്രി

15 April, 2019

+ -
image

ഇന്ത്യന്‍ സൈന്യത്തെ മോദിസേന എന്ന് വിളിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. ആരെങ്കിലും സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ ഉടനെ അവരെ രാജ്യവിരുദ്ധര്‍ എന്ന് വിളിക്കുന്നു. പക്ഷേ ഒരു രാജ്യത്തിന്റെ സേനയെ മോദിയുടെ സേന എന്ന് വിളിച്ചയാള്‍ രാജ്യവിരുദ്ധനല്ലാതെ മറ്റാരാണ്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഘ്പരിവാര്‍ നടത്തുന്ന പ്രത്യേക പ്രചാരണങ്ങള്‍ക്കെതിരെ യുവാക്കള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED NEWS