കെ.പി കുഞ്ഞിമൂസ അന്തരിച്ചു

15 April, 2019

+ -
image

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ  കെ.പി.കുഞ്ഞിമൂസ (78) നിര്യാതനായി. ചന്ദ്രിക ദിനപത്രത്തിന്റെ ന്യൂസ് എഡിറ്റര്‍, സത്യധാര എഡിറ്റര്‍്,ചന്ദ്രിക ന്യൂസ് എഡിറ്റര്‍, ചന്ദ്രിക ആഴ്ചപ്പതിപ്പ് എഡിറ്റര്‍,ലീഗ് ടൈംസ് എഡിറ്റര്‍ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.. കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡണ്ട്, പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡണ്ട് ,എം എസ് എഫ് സംസ്ഥാന പ്രസി ഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.മൈത്രി പബ്ലിക്കേഷന്‍സ് സാരഥിയാണ്.ഭാര്യ - കതിരൂര്‍ വി എം ഫൗസിയ. മക്കള്‍: വി എം.ഷെമി, ഷെജി, ഷെസ്‌ന. മരുമക്കള്‍ - പി എം ഫിറോസ്, നൗഫല്‍ (ദുബായ്), ഷഹ്‌സാദ് (ദുബായ്).

RELATED NEWS