സൈൻ മുഅല്ലിം ജോബ് സേർച്ചിംഗ് ആപ് പ്രകാശനം ചെയ്തു.

14 May, 2019

+ -
image

ദോഹ: സേവന വീഥിയില്‍ പുതിയ നാഴിക കല്ലായി സൈൻ മുഅല്ലിം ജോബ് സേർച്ചിംഗ് അപ്ലിക്കേഷൻ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. പ്രബോധന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നൂതന സാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും തങ്ങള്‍ പറഞ്ഞു.

ഖത്തർ കാസർഗോഡ് ജില്ല എസ്.കെ.എസ്.എസ്.എഫ് കമ്മറ്റി നിർമ്മിച്ചെടുത്ത അപ്ലിക്കേഷൻ മത സ്ഥാപനങ്ങളിൽ ജോലി  അന്വേഷിക്കുന്ന മുഅല്ലിമീങ്ങൾക്കും പള്ളി മദ്റസകളിലേക്ക് മത ബിരുദധാരികളെ തേടുന്ന മഹല്ല് -സ്ഥാപന നേതൃത്വത്തിനും ഒരുപോലെ ഉപകരിക്കുന്ന വിധത്തിലാണ്  രൂപ കൽപന ചെയ്തിട്ടുള്ളത്.

ഗൂഗിള്‍ പ്ലേസ്റ്റോറിൽ muallim job search എന്ന് ടൈപ്പ് ചെയ്താൽ അപ്ലിക്കേഷന്‍റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

RELATED NEWS