ഫസല്‍ ഗഫൂറിന്റെ സമസ്ത പണ്ഡിതരെ താക്കീത് ചെയ്യുന്ന നിലപാട് അംഗീകരിക്കാനാവില്ല: സമസ്ത പോഷക സംഘടനകള്‍

മുസ്‌ലിം എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ സംസ്ഥാന പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂറിന്റെ സമസ്ത പണ്ഡിതരെയും പണ്ഡിത സഭകളെയും താക്കീത് ചെയ്യുകയും അവഹേളിക്കുകയും ചെയ്യുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് സമസ്ത പോഷക സംഘടനകള്‍.

മത പണ്ഡിതര്‍ക്കെതിരെ എം.ഇ.എസ് പ്രസിഡണ്ട് ഫസല്‍ ഗഫൂര്‍ നടത്തുന്ന പ്രസ്താവനകള്‍ അതിരു കവിയുന്നുണ്ട്, നിഖാബിനെതിരെയുള്ള സര്‍ക്കുലര്‍ വിമര്‍ശിച്ചതിന്റെ പേരില്‍ പണ്ഡിതന്മാരെയും പണ്ഡിത സഭകളെയും അവഹേളിക്കുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ സമുദായം നോക്കി നി്ല്‍ക്കില്ല.ന്യൂനപക്ഷങ്ങളുടെ ആനുകൂല്യത്തില്‍ നേടിയെടുത്ത സ്ഥാപനങ്ങളില്‍ തന്നെ ന്യൂനപക്ഷാവകാശവും വ്യക്തി സ്വാതന്ത്ര്യവും തടയുന്നതിനെ നോക്കിനില്‍ക്കാനാവില്ല. സമസത് പോഷക സംഘടന നേതാക്കള്‍ പങ്കെടുത്ത സംയുക്ത പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.

പത്ര സമ്മേളനത്തില്‍ എസ്.വൈ.എസ വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.എം.എഫ് വര്‍ക്കിംഗ് സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി,എസ്.കെ.എം.ഇ.എ ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ചേളാരി. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എം.ഇ.എസിന്റെ സ്ഥാപനങ്ങളില്‍ നിഖാബ് നിരോധിച്ച് കൊണ്ട് ഫസല്‍ ഗഫൂര്‍ പുറത്തിറക്കിയ ഉത്തരവ് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും എന്തു ധരിക്കണം എന്തു ഭക്ഷിക്കണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇന്ത്യയില്‍ ഓരോ വ്യക്തിക്കും അവകാശമുണ്ടെന്നും അതില്‍ ഇടപെടാന്‍ ഭരണഘടന ആരെയും അനുവദിക്കുന്നില്ലെന്നും സംയുക്ത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ഒരു സ്ഥാപനത്തില്‍ എന്തു ഡ്രസ്സ് കോഡ് ധരിക്കണമെന്ന് തീരുമാനിക്കാന്‍ ആ സ്ഥാപനത്തിലെ മേലധികാരിക്ക് അവകാശമുണ്ട് എന്നാല്‍ ഇത് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാവരുത,്  ഇത് സംബന്ധിച്ച് നിലപാട് നേരത്തെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയതാണ്.എം.ഇ.എസിന്റെ ഇത്തരം അവകാശ ലംഘനത്തിനെതിരെ നിയമ പരിരക്ഷ നല്‍കാന്‍ സമസ്ത പോഷക സംഘടനകള്‍ തയ്യാറാണെന്നും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter