കഴിഞ്ഞ മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളില്‍ ഇസ്രയേല്‍ അറസ്റ്റ് ചെയ്തത് 905 ഫലസ്ഥീനികളെ

14 May, 2019

+ -
image

കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി വെസ്റ്റ് ബാങ്കില്‍ നിന്നും ഗാസമുനമ്പില്‍ നിന്നും  905 ഫലസ്ഥീനികളെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.

പി.എല്‍.ഒ പ്രിസണേഴ്‌സ് ഗ്രൂപ്പ്, ഫ്രീഡ് പ്രിസണേഴ്‌സ് ക്ലബ്ബ്, അല്‍ദമീര്‍ തുടങ്ങിയ ഗ്രൂപ്പുകളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.905 തടവുപുള്ളികളില്‍  133 കുട്ടികളും 23 സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് ഗ്രൂപ്പുകള്‍ തയ്യറാക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.എന്നാല്‍ ഇസ്രയേല്‍ അധിനിവേശ അധികാരികള്‍ 112 പേരുടെ കണക്കുകളാണ് പറയുന്നതെന്നും റിപ്പോര്‍ട്ടില്‍  പറയുന്നു.

ഏകദേശം 250 കുട്ടികളും 45 സ്ത്രീകളും ഇസ്രയേലി ജയിലുകളില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.ഇതോടെ മൊത്തം ഫലസ്ഥീന്‍ തടവുകാരുടെ എണ്ണം 5,700 എത്തിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

RELATED NEWS