ഇന്ത്യയിലെ മുസ്‌ലിം,ദളിത് വിഭാഗങ്ങള്‍ക്കെതിരയുള്ള അക്രമങ്ങളില്‍ ബി.ജെ.പിക്ക് പങ്ക് വ്യക്തമാക്കി യു.എന്‍ റിപ്പോര്‍ട്ട്

13 September, 2018

+ -
image

 

ഇന്ത്യയിലെ മുസ്‌ലിം, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുളള അക്രമങ്ങളില്‍ ബിജെപിക്ക് പങ്കെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി.
യു.എന്‍ മനുഷ്യാവകാശ സമിതിയുടെ പ്രത്യേക റിപ്പോര്‍ട്ടറായി ചുമതലയേറ്റ ഇ.ടെന്‍ണ്ടായി അച്ചൂമി -വംശീയതയുടെ സമകലാകിക രൂപങ്ങള്‍, വംശീയ വിവേചനം, പരദേശീസ്പര്‍ദ്ധ, -തുടങ്ങിയ വിഷയങ്ങളില്‍ യു.എന്‍ മനുഷ്യാവകാശ സമിതിക്ക് വേണ്ടി  സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

റിപ്പോര്‍ട്ടില്‍ പട്ടിക ജാതി, മുസ്‌ലിം, ഗോത്രവിഭാഗങ്ങള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയ ന്വൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രത്തില്‍ ബി.ജെപിക്കുള്ള പങ്ക് വിശദീകരിക്കുന്നുണ്ട്.
ന്വൂനപക്ഷങ്ങളെയും പ്രത്യേകിച്ച് പട്ടികജാതി,മുസ്‌ലിം വിഭാഗങ്ങളെ ലക്ഷീകരിച്ച് തീവ്രവികാരമുണര്‍ത്തുന്ന അടയാളപ്പെടുത്തലുകള്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയെന്നും തെളിവ് സഹിതം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ദേശീയ പൗരത്വ രജിസ്ട്രറുമായി ബന്ധപ്പെട്ട് ആസാമിലേയും ബംഗാളിലെയും മുസ്‌ലിംകളുടെ അവസ്ഥകളും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.