ഇസ്‌ലാമിക വിദ്യഭ്യാസ സ്ഥാപനത്തിന് ഫണ്ട് നല്‍കി ഓസ്‌ട്രേലിയന്‍ വിദ്യഭ്യാസമന്ത്രി

13 September, 2018

+ -
image

ഓസ്‌ട്രേലിയയിലെ ഇസ്‌ലാമിക് വിദ്യഭ്യാസ സ്ഥാപനത്തിന് 19 മില്യണ്‍ ഡോളര്‍ ഫണ്ട് അനുവദിച്ച് വിദ്യഭ്യാസമന്ത്രി ദാന്‍ തഹാന്‍. മാലിക് ഫഹദ് ഇസ്‌ലാമിക് സ്‌കൂളിന്റെ ഫണ്ട് 2016 മുതല്‍ മുന്‍ വിദ്യഭ്യാസമന്ത്രിയുടെ കാലത്ത് റദ്ദാക്കിയതായിരുന്നു. 

ഒുപാട് വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിന് ശേഷം പുതിയ കോടതി വിധിയോടെയാണ്  വിദ്യഭ്യാസമന്ത്രി ഏറ്റവും വലിയ മുസ്‌ലിം വിദ്യഭ്യാസ സ്ഥാപനത്തിന് ഫണ്ട് അനുവദിച്ചത്. മുന്‍ വിദ്യഭ്യാസമന്ത്രിയായിരുന്ന സൈമണ്‍ ബ്രമിംഗ്ഹാം മററു പലകാരണങ്ങള്‍ പറഞ്ഞായിരുന്നു 2016 ല്‍ഫണ്ട് നിറുത്തലാക്കിയത്.
കിന്റര്‍ഗാര്‍ട്ടണ്‍ മുതല്‍ ഏറെ ഉന്നത സൗകര്യങ്ങളുള്ള കാമ്പസിന്റെ നടത്തിപ്പുകാര്‍ ഓസ്‌ട്രേലിയന്‍ ഫെഡറേഷന്‍ ഓഫ് ഇസ്‌ലാമിക് കൗണ്‍സിലാണ്.