ഹൂഥികള്‍ അറബ് സുരക്ഷക്ക് ഭീഷണിയെന്ന് അറബ് ലീഗ്

13 September, 2018

+ -
image

 

ഹൂഥി സേന അറബ് സുരക്ഷക്ക് ഭീഷണിയാണെന്ന് അറബ് ലീഗ്. ഹൂഥി സേന ഇപ്പോഴും വിപ്ലവ അട്ടിമറിക്കുള്ള ശ്രമങ്ങള്‍ തുടരരുകയാണെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബ്ദുല്‍ ഗെയ്ഥ് പറഞ്ഞു.
കഴിഞ്ഞ ദിവസം അറബ് ലീഗ് കൈറോയില്‍ സംഘടിപ്പിച്ച അറബ് വിദേശകാര്യമന്ത്രിമാരുടെ 150ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഏത് വിധേനയുള്ള സമാധാന ചര്‍ച്ചയെയും ഹൂഥികള്‍ അംഗീകരിക്കുന്നില്ലെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജനീവയില്‍ ഐക്യരാഷ്ട്ര സഭ പ്രതിനിധി മുന്‍കയ്യെടുത്ത് നടത്തിയ സമാധാന ചര്‍ച്ചയില്‍ നിന്ന് ഹൂഥികള്‍ വിട്ടുനിന്നിരുന്നെന്നും അബ്ദുല്‍ ഗെയ്ഥ് പറഞ്ഞു.
യമന്‍ ജനതയുടെ സഹനത്തിന് കാരണം ഹൂഥികളാണെന്നും അദ്ധേഹം  പ്രതികരിച്ചു.

RELATED NEWS