മദ്രാസ് ഐഐടി യിലെ മുസ്‌ലിം വിദ്യാർഥിനിയുടെ മരണം മത വിവേചനത്തിൽ മനം നൊന്തെന്ന് മാതാവ്
ചെന്നൈ: കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ ലത്തീഫ് (18) എന്ന വിദ്യാർത്ഥിയെ ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ് വ്യക്തമാക്കി. ഒന്നാം വര്‍ഷ എം.എ ഹ്യുമാനിറ്റീസ് (ഇന്റഗ്രേറ്റഡ്) വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ. അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭന്‍ ആണ് മരണത്തിന് കാരണമെന്ന് എഴുതി വെച്ച ഫോണിലെകുറിപ്പും പിന്നീട് കണ്ടെത്തിയിരുന്നു. മരണത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജാതീയവും മതപരവുമായ വിവേചനം ഫാത്തിമ അനുഭവിച്ചിരുന്നുവെന്നും പിതാവ് അബ്ദുള്‍ ലത്തീഫ് പറയുന്നു ‘ഫാത്തിമ എന്ന പേര് തന്നെ ഒരു പ്രശ്‌നമാണ് വാപ്പിച്ചാ എന്ന് അവള്‍ പറഞ്ഞിരുന്നു. ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അധ്യാപകര്‍ക്ക് പ്രശ്‌നമായിരുന്നു’; അദ്ദേഹം കൂട്ടിച്ചേർത്തു. മദ്രാസ് ഐ.ഐ.ടിയില്‍ മതപരമായ പല വേര്‍തിരിവുകളും തന്റെ മകള്‍ക്ക് നേരിടേണ്ടി വന്നിരുന്നതായി ആരോപിച്ച് മാതാവ് സജിതയും രംഗത്തെത്തി. മതപരമായ വേര്‍തിരിവ് കാരണം വസ്ത്രധാരണത്തില്‍ പോലും മാറ്റം വരുത്തിയ മകൾ പേടി മൂലം ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നെന്നും മാതാവ് സജിത പറഞ്ഞു. ഭയം കാരണമാണ് മകളെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ അയക്കാത്തിരുന്നതെന്നും തമിഴ്നാട്ടില്‍ ഇത്തരം അനുഭവം പ്രതീക്ഷിച്ചിരുന്നില്ലെന്നും സജിത പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter