ബാബരി വിഷയത്തിൽ പ്രതികരിച്ചതിന് പ്രവാസികൾക്ക് എതിരെ കേസ്: പോലീസ് നടപടി പക്ഷപാതപരമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ജിദ്ദ: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ജനാധിപത്യപരമായി പ്രതിഷേധിച്ച പ്രവാസികളടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തതിനെതിരെ പ്രതിഷേധം. 153(അ) പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തത് പക്ഷപാതപരമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു. ഭരണഘടനയില്‍ വിയോജിക്കാനുള്ള അവകാശം ഉപയോഗിച്ചതിനെതിരെയാണ് കേരള പോലിസ് കേസെടുത്തിട്ടുള്ളതെന്ന് ഫോറം കുറ്റപ്പെടുത്തി. അതേസമയം, സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന ഡിജിപിയുടെ ഉത്തരവ് ലംഘിച്ച് മുസ്‌ലിംകള്‍ക്കെതിരെ ഫോട്ടോ സഹിതം കടുത്ത വര്‍ഗീയത പ്രചരിപ്പിച്ച തീവ്രഹിന്ദുത്വനേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടും കേസ് രാജിസ്റ്റര്‍ ചെയ്യാത്ത പോലീസ് നടപടിയെയും ഫോറം രൂക്ഷമായി വിമർശിച്ചു. ഇത്തരത്തില്‍ ഏകപക്ഷീയമായ പോലിസ് നടപടി സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും ജനാധിപത്യ വിരുദ്ധ നടപടികളില്‍ നിന്ന് പോലിസും അധികാരികളും പിന്മാറണമെന്നും കേസ് പിന്‍വലിക്കണമെന്നും സോഷ്യല്‍ ഫോറം വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter