സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് വാചാലനായ മോദി ഗുജ്‌റാത്ത് കലാപത്തെ കുറിച്ച് എന്ത് പറയുന്നു: അസദുദ്ധീന്‍ ഉവൈസി

13 May, 2019

+ -
image

  
സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് വാചാലനായ പ്രധാന മന്ത്രി നരേന്ദ്ര മോദി ഗുജ്‌റാത്ത് കലാപത്തെ കുറിച്ച് എന്ത് പറയുന്നുവെന്ന പ്രതികരണവുമായി ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവും എം.പിയുമായ അസദുദ്ധീന്‍ ഉവൈസി.

1984 ല്‍ ഉണ്ടായ സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് കഴിഞ്ഞ ദിവസം നരേന്ദ്ര മോദി ഭീകരമായ വംശീയ ഉന്മൂലനമെന്ന് വിശേഷിപ്പിച്ചിരുന്നു. അതിന് പ്രതികരണമായാണ് അസദുദ്ധീന്‍ ഉവൈസി രംഗത്തെത്തിയത്.
സിഖ് വിരുദ്ധ കലാപം പരാമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഉപദേശകനായ സാംപിത്രോതയെ ആക്ഷേപിച്ച മോദിക്ക് ഗുജ്‌റാത്ത് കലാപത്തെ കുറിച്ച് എന്താണ് പറയാനുള്ളത്.
സാര്‍, അങ്ങ് 2002 മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഗുജ്‌റാത്ത് കലാപം നടന്നത്, ഭരണഘടന സംരക്ഷിക്കുമെന്ന താങ്കളുടെ സത്യപ്രതിജ്ഞയാണ് അവിടെ പരാജയപ്പെട്ടത്.
ഉവൈസി ട്വിറ്ററില്‍ കുറിച്ചു.

RELATED NEWS