യു.പിയില്‍ കയ്യേററങ്ങള്‍ക്കെതിരെയുള്ള ഓപ്പറേഷനെന്ന പേരില്‍ മീററ്റില്‍ 200 മുസ്‌ലിം വീടുകള്‍ കത്തിച്ചു

13 March, 2019

+ -
image

ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ മക്കറാന്‍ ബസ്തിയില്‍ 200 ല്‍ അധികം മുസ്‌ലിം വീടുകളാണ് കത്തിച്ചത്. ഈ പ്രദേശത്തെ കയ്യേറ്റങ്ങള്‍ക്കെതിരായ നടപടി എന്നപേരിലാണ് ഇത്രയും വീടുകള്‍ കത്തിച്ചത്.

അക്രമകാരികള്‍ക്കെതിരെ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ചില അക്രമകാരികള്‍ തന്നെ തീവെക്കുകയാണെന്ന് പോലീസുകാര്‍ ആരോപിച്ചു.
എന്നാല്‍ മാര്‍ച്ച് 7  ന് മകേരന്‍ ചേരിയില്‍ പട്ടാളഅധികൃതരും പ്രദേശിക പോലീസുകാരും സംയുക്തമായി നടത്തിയ കയ്യേററ വിരുദ്ധ ഓപറേഷനില്‍ 150 വീടുകള്‍ക്ക് തീപിടിച്ചെന്നും നിരവധിവാഹനങ്ങള്‍ കത്തിയെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ തീപിടുത്തത്തിന്റെ കാരണത്തിന് വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല.
എന്നിരുന്നാലും ഈ സംഭവുമായി ബന്ധപ്പെട്ട്  ഒരു വീഡിയോ വൈറലായിരുന്നു. തീവെച്ചത് പോലീസുകാരനാണെന്നും ഇവിടെ വര്‍ഗീയ നിറം നല്‍കുകയാണെന്നും ആ വിഡോയില്‍ ഒരു മുസ്‌ലിം യുവാവ് പറയുന്നു.

RELATED NEWS