തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി അള്‍ജീരിയന്‍ ജനത

13 March, 2019

+ -
image

അള്‍ജീരിയന്‍ പ്രതിപക്ഷ പാര്‍ട്ടികളും, ട്രൈഡ് യൂനിയനുകളും, രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളും പ്രസിഡണ്ട് അബ്ദുല്‍ അസീസ് ബോട്ടിഫ്‌ലിക്കയുടെ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള തീരുമാനത്തിനെതിരെ സമാധാന രീതിയിലുള്ള വമ്പിച്ച പ്രതിഷേധം സംഘടപ്പിക്കാനൊരുങ്ങുന്നതെന്ന് ഉന്നത രാഷ്ട്രീയ വൃത്തങ്ങള്‍ അറിയിച്ചു.

വരരുന്ന വെള്ളിയാഴ്ച ജുമുഅക്ക് ശേഷമാണ് 10 മില്യണോളം പേര്‍ പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനം ലോഞ്ച് ചെയ്യുന്നതെന്ന് അള്‍ജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രസിഡണ്ടിന്റെ തീരുമാനങ്ങളോട് നിരോധനം ആവശ്യപ്പെടുന്ന ആധുനിക അള്‍ജീരിയന്‍ ചരിത്രത്തിലെ സുപ്രധാനവും നിര്‍ണ്ണായകവുമായ പ്രതിഷേധമാണിത്.
തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നുവെന്ന് ബോട്ടഫ്‌ളിക്ക തിങ്കളാഴ്ച പ്രസ്താവിച്ചിരുന്നു.

RELATED NEWS