നരേന്ദ്രമോദിയെ ഹിറ്റ്‌ലറോട് ഉപമിച്ച് ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള

13 April, 2019

+ -
image

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറിനോട് ഉപമിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. 

ഹിറ്റലര്‍ എങ്ങനെയായിരുന്നോ പെരുമാറിയിരുന്നത് അതുപോലെയാണ് മോദിയും പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
ശ്രീനഗരിലെ ഖാന്‍യാറില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുല്‍വാമയില്‍ 40ഓളം സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത് എല്ലാവര്‍ക്കും അറിയാം, എന്നാല്‍ മോദിയുടെ പ്രസംഗത്തില്‍ ബാലാക്കോട്ട്, ബാലാക്കോട്ട്, ബാലാക്കോട്ട് എന്ന് മാത്രമെ മുഴങ്ങി കേള്‍ക്കുന്നുള്ളുവെന്നും ഫറുഖ് അബ്ദുള്ള പറഞ്ഞു. ഹിറ്റ്ലറിനെ പോലെ സത്യം ജനങ്ങളിലേക്ക് എത്തുമെന്ന് പേടിച്ച് മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് മോദി. ഭരണ പരാജയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ബാലക്കോട്ട് എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നത്. പാകിസ്താനുമായി വ്യാജ യുദ്ധം സൃഷ്ടിച്ച് ജനങ്ങളെ വിഡ്ഡികളാക്കിയ അദ്ദേഹം ബാലാക്കോട്ട് എന്ന പേരില്‍ ചെണ്ട കൊട്ടുകയാണെന്നും ഫറൂഖ് അബ്ദുള്ള ആരോപിച്ചു.

 

RELATED NEWS