ഐക്യരാഷ്ട്രസഭയില്‍ ആദ്യമായി ഫലസ്ഥീനെ എതിര്‍ത്ത് വോട്ട് ചെയ്ത് ഇന്ത്യ

12 June, 2019

+ -
image

ആദ്യമായി ഐക്യരാഷ്ട്രസഭയില്‍ ഇസ്രയേലിനെ അനുകൂലിച്ചും ഫലസ്ഥീനിന്റെ മനുഷ്യാവകാശങ്ങളെ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി ഇന്ത്യ. ഫലസ്ഥീനികള്‍ക്കും സ്വതന്ത്ര്യരാഷ്ട്രം വേണമെന്ന ദ്വിരാഷ്ട്ര  ഫോര്‍മുല എന്ന  നേരത്തെ ഉണ്ടായിരുന്ന നിലപാട് ഇതോടെ ഇന്ത്യമാറ്റി. യു.എന്‍ ഒയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ നടത്തിയ വോട്ടില്‍ ഫലസ്ഥീനിന്റെ നിരീക്ഷക പദവി ശഹീദെന്ന പേരില്‍ നല്‍കുന്നതിനെ ഇന്ത്യ നിഷേധിക്കുകയും ചെയ്തു.

ഇസ്രയേലിനും ഫലസ്ഥീനും ഓരോ രാഷ്ട്രങ്ങളെന്ന ദ്വിരാഷ്ട്ര ഫോര്‍മുലയെന്ന നിലപാടാണ് ദശാബ്ദങ്ങളായി ഇന്ത്യ കൈകൊണ്ടിരുന്നത്.ചരിത്രത്തെ തിരുത്തിയാണ് ഇന്ത്യ ആദ്യമായി നിലപാട് മാറ്റുന്നത്.
ജൂണ്‍ 6 നാണ് യു.എന്നില്‍ വോട്ടെടുപ്പ് നടന്നത്. യു.എസ്, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ജപ്പാന്‍, യു.കെ, ദക്ഷിണ കൊറിയ, കാനഡ എന്നീ രാഷ്ട്രങ്ങള്‍ ഇസ്രയേലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ചൈന, റഷ്യ, സഊദി അറേബ്യ, പാകിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങല്‍ ഫലസ്ഥീനിനെ അനുകൂലിച്ചും വോട്ട് രേഖപ്പെടുത്തി.