യോഗിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ അറസ്‌ററ്; വിട്ടയക്കാനാവശ്യപ്പെട്ട് സുപ്രീംകോടതി

12 June, 2019

+ -
image

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടതിന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി.

സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിനെയായിരുന്നു കഴിഞ്ഞ ദിവസം യോഗി വിമര്‍ശനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നത്, തുടര്‍ന്ന് ഭാര്യ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
അറസ്റ്റ് ഭരണഘടന വിരുദ്ധമാണെന്ന് പറഞ്ഞ  കോടതി ഉടന്‍ ജാമ്യം അനുവദിക്കണമെന്നും ഉത്തരവിട്ടു.

RELATED NEWS