പൂര്‍വികരുടെ സേവനം നിഷേധിക്കുന്നതാണ് നാടിന്റെ ശാപം: ജിഫ്‌രി തങ്ങള്‍

12 June, 2019

+ -
image

മത സൗഹാര്‍ദ്ദവും സാമുദായിക സ്‌നേഹവും സാസ്‌കാരിക ഐക്യവും നാട്ടില്‍ നിലനിര്‍ത്തിയത് മഹത്തുക്കളായ പൂര്‍വികരുടെ സംഭാവന മൂലമാണെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

രാജ്യത്തിന്റെ ഇന്നത്തെ ചലനങ്ങളില്‍ അവരുടെ പങ്ക് നിഷേധിക്കാനാവില്ല,അവരുടെ സേവനങ്ങളെ നിഷേധിച്ചതാണ് നാടിന് ശാപമായി വര്‍ത്തിച്ചതെന്നും തങ്ങള്‍ പറഞ്ഞു.
മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട്‌നേര്‍ച്ചയുടെ സമാപനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
പരിപാടിയില്‍ കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്യം നല്‍കി,ഡോ.ജൗഹര്‍മാഹിരി കരിപ്പൂര്‍  മുഖ്യപ്രഭാഷണം നടത്തി, പരിപാടിയില്‍ നിരവധി പേര്‍ സംബന്ധിച്ചു.

RELATED NEWS