ആരാധാന വിലക്കില്‍ പ്രതിഷേധം; യുപിയില്‍ 50 ദളിത് കുടുംബങ്ങള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നു

11 October, 2018

+ -
image

ശിവക്ഷേത്രത്തില്‍ കാളി വിഗ്രഹം പ്രതിഷ്ഠിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശിലെ മീറത്തിലെ അമ്പതോളം ദളിത് കുടുംബങ്ങള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നു.

ഉത്തര്‍പ്രദേശിലെ മുസ്സോറി ഗ്രാമത്തിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ കുടുംബങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിഗ്രഹം പ്രതിഷ്ഠിച്ചാല്‍ അവരെ മര്‍ദിക്കുമെന്ന ചിലര്‍ ഭീഷണിപ്പെടുത്തിയായി മജിസ്‌ട്രേറ്റിന് പരാതി നല്‍കുകയും ചെയ്തു.

ഞങ്ങള്‍ ഹിന്ദുക്കളാണ്, ദേവീ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ നല്ലത് മതപരിവര്‍ത്തനമാണ് പ്രതിഷേധകരിലൊരാളായ രാജ്കുമാര്‍ പറയുന്നു.
 

RELATED NEWS