ഫലസ്ഥീന്‍ സ്വതന്ത്ര്യ രാഷ്ട്രത്തിന് പിന്തുണ ഊട്ടിയുറപ്പിച്ച് മൊറോക്കയും ഫ്രാന്‍സും

11 June, 2019

+ -
image

ഫലസ്ഥീനിന് സ്വതന്ത്ര്യ രാഷ്ട്രം രൂപീകരിക്കാന്‍ പരിപൂര്‍ണ പിന്തുണയുമായി ഫ്രാന്‍സും മൊറോക്കയും. 

മൊറോക്കന്‍ വിദേശകാര്യമന്ത്രി നാസര്‍ ബൗറീതയും ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ യെവിസ് ലെ ഡ്രൈനുമാണ് ഇരു രാജ്യങ്ങളും ഫലസ്ഥീനിന് വേണ്ടി തങ്ങളുടെ പിന്തുണ ഊട്ടിയുറപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. 

മൊറോക്കന്‍ തലസ്ഥാനമായ  റാബത്തില്‍  കൂടിക്കാഴ്ചക്ക് ശേഷം പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു രണ്ട് പേരും.ഇസ്രയേലിന്റെയും ഫലസ്ഥീനിന്റെയും തലസ്ഥാനമായി ജറൂസലം വരുന്ന ദ്വിരാഷ്ട്ര ഫോര്‍മുലയെയും ഫ്രാന്‍സ് അംഗീകരിക്കുന്നുവെന്ന് ലെ ഡ്രൈന്‍ പറഞ്ഞു.