മോദിക്കെതിരെ സംസാരിച്ചതിനാലാണ് സജ്ഞീവ് ഭട്ട് അറസ്റ്റ് ചെയ്യപ്പെട്ടത്: ശ്വേതഭട്ട്

11 July, 2019

+ -
image

മോദിക്കെതിരെ സംസാരിച്ചതിന്റൈ പേരിലാണ് സജ്ഞീവ് ഭട്ടിനെ അറസ്‌ററ് ചെയ്തതെന്ന് അദ്ധേഹത്തിന്റെ ഭാര്യ ശ്വേത ഭട്ട് പറഞ്ഞു.

മുംബെയില്‍ കഴിഞ്ഞ ദിവസം നടന്ന ക്യാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്ത പരിപടിയില്‍ സജ്ഞീവ് ഭട്ടിന്റെ മകനും സന്നിഹിതനായിരുന്നു.
1990 ല്‍ ഉണ്ടായ കസ്റ്റഡി മരണക്കേസിന്റെ പേരില്‍   ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സജ്ഞീവ് ഭട്ടിന് ജീവ പര്യന്തം ശിക്ഷ വിധിച്ചത് നേരത്തെ ബി.ജെപിക്കും മോദിക്കുമെതിരെ ശബ്ദിച്ച കാരണത്താലാണെന്ന് ശ്വേതാ ഭട്ട് പറഞ്ഞു. 
 2002 ല്‍ നടന്ന  ഗുജ്‌റാത്ത് കലാപത്തിലെ മോദിയുടെയും ബി.ജെ.പിയുടെ പങ്ക് വെളിപ്പെടുത്താനുള്ള ശ്രമങ്ങള്‍ സജ്ഞീവ് ഭട്ട് നടത്തിയിരുന്നു, തുടര്‍ന്നും ജി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ഫാഷിസത്തിനെതിരെ ശബ്ദിക്കാനും സജ്ഞീവ് ഭട്ട് ഭയപ്പെട്ടിരുന്നില്ല.

RELATED NEWS