അഭയാർഥികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യാനൊരുങ്ങി റുവാണ്ട
കിഗാലി: ആഫ്രിക്കൻ യൂണിയനുമായും ഐക്യരാഷ്ട്രസഭാ അഭയാർത്ഥി ഏജൻസിയുമായുമെത്തിയ ധാരണപ്രകാരം ലിബിയയിലെ തടങ്കൽ കേന്ദ്രങ്ങളിൽ അടക്കപ്പെട്ട 8 നു കണക്കിന് ആഫ്രിക്കൻ അഭയാർത്ഥികളെ സ്വീകരിക്കാൻ തയ്യാറാണെന്ന് റുവാണ്ട അറിയിച്ചു. ഇതിന്റെ ഭാഗമായി വരുന്ന ആഴ്ചയിൽ തന്നെ കുട്ടികളും സ്ത്രീകളുമടക്കം അഞ്ഞൂറിലധികം അഭയാർഥികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതിന് നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇതിനുവേണ്ടി പൗരൻമാരെ കൈമാറുന്നതിനുള്ള ധാരണാപത്രം എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിൽ വെച്ച് നടന്നു. ഈ തീരുമാനപ്രകാരം റുവാണ്ടയിലെ സർക്കാർ അഭയാർഥികളെ സ്വീകരിക്കാനും എന്നും അവർക്ക് സംരക്ഷണം നൽകാനും തയ്യാറാകുമെന്ന് യുഎൻ ഹൈകമ്മീഷൻ ഫോർ റെഫ്യൂജീസ് പ്രത്യാശ പ്രകടിപ്പിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter