90 ാം വയസ്സില്‍ ഇസ്‌ലാം സ്വീകരിച്ച് ഫിലിപ്പീനി വനിത

10 January, 2019

+ -
image

തൊണ്ണൂറാം വയസ്സില്‍ വിശുദ്ധ ഇസ്‌ലാം സ്വീകരിച്ച് ഫിലിപ്പീനി വനിത.ഫിലിപ്പീനിലെ കെബു പ്രവിശ്യയിലെ മുത്തശ്ശിയാണ് ഇസ്‌ലാം സ്വീകരിച്ചതെന്ന് യു.കെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് അക്കാദമി വ്യക്തമാക്കി

ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് അക്കാദമിയുടെ പ്രവര്‍ത്തന ഫലമായി ഫിലിപ്പെന്‍ ദ്വീപായ കെബുവിലെ ടിംഗ്ടിന്‍ഗണ്‍ വില്ലേജില്‍ നിന്ന് 59 ഓളം പേര്‍ കഴിഞ്ഞ ഡിസംബറില്‍ മുസ്‌ലിമായിരുന്നു.
തെണ്ണൂറാം വയസ്സിലാണ് അവര്‍ക്ക് സന്ദേശമെത്തിയത്, അവര്‍ ശഹാദത്ത് കലിമ ചൊല്ലി മുസ്‌ലിമായി -ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിച്ചു.
 കഴിഞ്ഞ നവംബറില്‍ ഫിലിപ്പൈനിലെ തന്നെ ബന്ത്യന്‍ ഐലന്‍ഡിലെ ഗ്രാമം ഒന്നടങ്കം ഇസ്‌ലാമിക് അക്കാദമിയുടെ പ്രബോധനം മൂലം ഇസ്‌ലാമിലേക്ക് കടന്നുവന്നിരുന്നു.
പതിമൂന്നാം നൂറ്റാണ്ടിലാണ് ഇസ്‌ലാം ഫിലിപ്പൈനില്‍ എത്തുന്നത്. യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക വിദ്യഭ്യാസ ഗവേഷക അക്കാദമിയിലെ പണ്ഡിതന്‍ അബൂബക്കര്‍ അറബിയുടെ പ്രസംഗവും നേതൃത്തവമാണ് ഇസ്‌ലാമിലേക്ക കടന്നുവരുന്നതില്‍ സ്വാധീനശക്തിയായി വരുന്നത്.